തൃശൂരിൽ അമ്മയും മകളും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍


തൃശൂർ: അമ്മയെയും മകളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നീണ്ടൂർ തങ്ങൾപടിയിലെ കണ്ടരാശ്ശേരി വീട്ടിൽ സുമതിയുടെ മകൾ രേഖ (34), രേഖയുടെ മകൾ ആരതി (11)എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ രേഖയുടെ മാതാവ് സുമതിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് അനിഷിന്റെ പഴഞ്ഞി ചെറുതുരുത്തിയുള്ള വീട്ടിൽ നിന്നു ഞായറാഴ്ചയാണ് രേഖയും മകളും നീണ്ടൂരിലെ വീട്ടിലെത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ചു.

Vadassery

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال