കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ജൂനിയ‍ർ ആർട്ടിസ്റ്റ്

കോഴിക്കോട്: മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് അനുഭവം അഭിമുഖീകരിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. ആരോപണം ഉന്നയിച്ചു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ്, ഒരാൾ നിർമ്മാതാവെന്ന പേരിൽ വിളിച്ചു, നിർബന്ധിച്ച സാഹചര്യത്തിൽ ചില കാര്യങ്ങളിൽ "അഡ്ജസ്റ്റ്" ചെയ്യേണ്ടിവരുമെന്ന് പറഞ്ഞുവെന്ന് അമൃത പറഞ്ഞു. ഇത് താൻ അംഗീകരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ, ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നു, എന്നും അമൃത ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സിനിമയിലേക്ക് വിളിക്കുന്നത് കോർഡിനേറ്റേഴ്സാണ്. ഇവർ വേതനം കൃത്യമായി നൽകാറില്ലെന്നും, പലപ്പോഴും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാത്ത സ്ഥിതി ഉണ്ടായിരുന്നുവെന്നും, 2000 രൂപ എന്ന പ്രതിഫലം പറഞ്ഞിട്ടും, ശരിയായ തുക 500 രൂപയോളം മാത്രമേ ലഭിക്കുന്നുണ്ടെന്നും അമൃത തുറന്നുപറഞ്ഞു.

'പ്രൊഡ്യൂസ‍ർ' എന്ന പേരിൽ ഷൈജു എന്നയാൾ, രാത്രി വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടു. 10 മണിക്ക് ശേഷം ഫോണിൽ വിളിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ, ഒരേപടി അവസാനിച്ച ആ ബന്ധം രണ്ട് ദിവസത്തിന് ശേഷം വീണ്ടും വീണ്ടും ആരംഭിച്ചു. തനിക്ക് കുഞ്ചാക്കോ ബോബന്റെ സിനിമയിൽ അപർണ ബാലമുരളിയുടെ സുഹൃത്തായുള്ള റോളിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു. 2,40,000 രൂപയാണ് തനിക്കുള്ള വേതനമെന്നും, 50,000 രൂപ എഗ്രിമെന്റിനൊപ്പം നൽകാമെന്നും പറഞ്ഞിരുന്നു.

എന്നാൽ, "അഡ്ജസ്റ്റ്" ചെയ്യാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, എന്താണത് എന്ന് അമൃത തിരിച്ചു ചോദിച്ചതോടെ, 'ഫിലിം ഫീൽഡ് അല്ലേ, അഡ്ജസ്റ്റ്മെന്റൊക്കെ ഉണ്ടെന്നും,' കിടക്ക പങ്കിടാൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. താത്പര്യമില്ലെന്ന് പറ‍ഞ്ഞതോടെ ആ അവസരം നഷ്ടമായി.

അഡ്ജസ്റ്റ് ചെയ്യണം എന്ന തന്റെ ചോദ്യത്തിന് മറുപടി നൽകിയതും, 'ജൂനിയർ ആർട്ടിസ്റ്റല്ലേ, ഫേമസാവുകയല്ലേ, ഇത്രയും തുക തരുകയല്ലേ, അപ്പോൾ അഡ്ജസ്റ്റ് ചെയ്യേണ്ടേ' എന്നായിരുന്നു. ഇത്തരത്തിലുള്ള "ഡീസന്റ്" ആയ ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയെന്നും, ഇത് തുറന്നു പറയാൻ ഇത്രയും നാൾ പേടിച്ചിരുന്നുവെന്നും, പ്രതികരിച്ചാൽ ഒറ്റപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്ന് അമൃത പറഞ്ഞു.

കോർഡിനേറ്ററായ സ്ത്രീയും അത്തരം ആവശ്യങ്ങൾ ഉന്നയിച്ചു. "ശരീരഭാഗങ്ങൾ തുറന്ന് കാണിക്കുന്ന വസ്ത്രം ധരിക്കണം" എന്നും ആവശ്യപ്പെട്ടുവെന്നും, ജൂനിയർ ആർട്ടിസ്റ്റുകൾ സിനിമയിൽ സുരക്ഷിതരല്ലെന്നും അമൃത വ്യക്തമാക്കി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال