പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിക്കാനൊരുങ്ങി റെയിൽവെ


പാലക്കാട്: പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിച്ച് മംഗളൂരു റെയിൽവേ ഡിവിഷൻ രൂപീകരിക്കാനുള്ള നീക്കവുമായി റെയിൽവേ.  1956 ൽ രൂപീകരിച്ച പാലക്കാട് റെയിൽവെ ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവെ ഡിവിഷനുകളിൽ ഒന്നാണ്. 

നേരത്തെ പാലക്കാട് ഡിവിഷൻ വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്.അതേസമയം പാലക്കാട് റെയിൽവെ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും റെയിൽവെ പിന്മാറണമെന്നും മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവെ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു.

വീണ്ടും അധികാരമേറിയ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കമെന്നും മന്ത്രി പ്രതികരിച്ചു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال