മണ്ണിടിച്ചില്‍ : ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം


മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും.

ലക്ഷ്മണ നായക (47), ശാന്തി നായ്ക്ക (36), റോഷൻ (11), അവന്തിക (6), ജഗന്നാഥ് (55) എന്നിവരാണ് മരിച്ചത്. പാത നവീകരണത്തിൻ്റെ ഭാഗമായി ദേശീയപാത 66ല്‍ കുന്ന് ഇടിച്ചിരുന്നു. ഈ ഭാഗത്തായിരുന്നു മണ്ണിടിച്ചല്‍ ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال