ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് . ജൂൺ മാസത്തിൽ മാത്രം 40,608 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലും (എസ്‌ഐപി) നിക്ഷേപം 21,262 കോടി രൂപയിലേക്ക് ഉയർന്നു, ഇത് മെയ് മാസത്തിലെ 20,904 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ മുന്നേറ്റമാണ്.
നിക്ഷേപങ്ങളിലെ വലിയ ഉയർച്ച
ഇക്വിറ്റി സ്കീമുകളിൽ മുഴുവൻ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27.67 ലക്ഷം കോടി രൂപയായപ്പോൾ, എസ്‌ഐപികളിലൂടെ എത്തുന്ന ആസ്തി 12.43 ലക്ഷം കോടി രൂപയാണ്. ഈ കണക്കുകൾ കൂടുതൽ ആളുകൾ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നതാണ് കാണിക്കുന്നത്.
Tags
business