പടക്കശാലയ്ക്ക് തീപിടിച്ചു


തിരുവനന്തപുരം: നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു.  ആലംപാറ ശ്രീ മുരുക പടക്ക വിൽപനശാലയിലാണ് ബുധനാഴ്ച രാവിലെ പത്തരയോടെ തീപ്പിടിത്തം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കശാലയുടെ ഉടമ ഷിബുവിനാണ് പരിക്കേറ്റത്.  ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഷെഡ് പൂർണമായും തകർന്നിട്ടുണ്ട്. ഷിബു മാത്രമായിരുന്നു അപകടസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്.  ഷിബുവിന്റെ ഭാര്യ മഞ്ജുവിന്റെ പേരിലാണ് ലൈസൻസ്. വിൽപനയ്ക്കും നിർമാണത്തിനും ലൈസൻസ് ഉണ്ട്. അതേസമയം അളവിൽ കൂടുതൽ സാധനങ്ങൾ ഷൈഡിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال