മാലിന്യമുക്ത തൃശൂർ പ്രഖ്യാപവുമായി ശില്പശാല സമാപിച്ചു


തൃശൂർ : ജില്ലയിലെ ബ്ലോക്ക് തലത്തിലെ ഉദ്യോഗസ്ഥർക്കുള്ള മാലിന്യമുക്ത കേരളം ഭാഗമായുള്ള ജില്ലാതല ശില്പശാല പീച്ചി കെ എഫ് ആർ ഐ യിൽ സമാപിച്ചു. രണ്ടാം ദിവസത്തിൽ വിവിധ വിഷയങ്ങളിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌, കോ കോർഡിനേറ്റർ കെ ബി ബാബുകുമാർ, കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, അസി. ഡയറക്ടർ ആൻസൺ ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവർ ക്ലാസുകൾ നയിച്ചു. 


 100% മാലിന്യം തരംതിരിക്കൽ ഉറപ്പാക്കൽ, വാതിൽപടി ശേഖരണം ഉറപ്പാക്കൽ, ഉറവിട ജൈവമാലിന്യ സംസ്കരണം/ അംഗീകൃത ഏജൻസിക്ക് കൈമാറൽ, മെറ്റീരിയൽ മൂവ്മെന്റ്,   യൂസർ ഫീ ശേഖരണം സമ്പൂർണമാക്കൽ, പൊതിയിടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ വലിച്ചെറിയൽ മുക്തമാക്കൽ തുടങ്ങി മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ 2024- 25 വർഷത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി.


സമാപന യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എസ് പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഷഫീഖ് പി എം, കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ മനോജ്‌ കെ കെ, ബാബുകുമാർ കെ ബി, ആൻസൺ ജോസഫ്, കില സീനിയർ റിസോഴ്സ് പേഴ്സൺ സുധാകരൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال