ബസ് സ്റ്റാൻഡിൽ നിന്ന് വിദ്യാർഥിയുടെ പഴ്സ് മോഷ്ടിച്ചുകൊണ്ട് ഓടിയ പ്രതിയെ പിടികൂടി



കോട്ടയം:കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് വിദ്യാർഥിയുടെ പഴ്സ് മോഷ്ടിച്ചുകൊണ്ട് ഓടിയ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. 


പാലാ സ്വദേശിനിയായ വിദ്യാർഥിനി കട്ടപ്പനയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കാഞ്ഞിരപ്പള്ളിയിൽ നിന്ന് പാലാ ബസിൽ കയറുന്ന സമയത്താണ് പ്രതി പഴ്സ് എടുത്തുകൊണ്ട് ഓടിയത്. വിദ്യാർഥിനി ബഹളം വച്ചതോടെ സമീപത്തു നിന്ന അജ്മൽ മോഷ്ടാവിന്‍റെ പുറകെ ഓടി പിടികൂടി പോലീസിൽ അറിയിച്ച് ഏൽപ്പിക്കുകയായിരുന്നു. 


മോഷ്ടാവിന്‍റെ കൈയിൽ നിന്നും കിട്ടിയ ബാഗിൽ മൂന്ന്, നാല് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال