കോട്ടയം: കാർഗിൽ വിജയദിവസത്തിന്റെ രജതജൂബിലി ആചരണത്തോടനുബന്ധിച്ച് പാങ്ങോട് സൈനിക സ്‌റ്റേഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ സൈനികക്ഷേമ ഓഫീസിൽ വെച്ച് യുദ്ധവിധവകളെയും ആശ്രിതരെയും ആദരിച്ച് ഉപഹാരങ്ങൾ കൈമാറി.
മേജർ ഭഗജിത്ത് സിംഗ്,സുബേദാർ അനിൽ കെ.എം, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി എന്നിവർ പങ്കെടുത്തു. തിരുവന്തപുരം സൈനിക സ്റ്റേഷനിൽനിന്നു 20 ജവാൻമാർക്കൊപ്പം സൈക്കിൾ റാലിയായിട്ടാണ് മേജർ ഭഗജിത്ത് സിംഗ് എത്തിച്ചേർന്നത്.
Tags
kottayam