കുന്നംകുളം:അപ്ലാസ്റ്റിക് അനീമിയ രോഗം ബാധിച്ച് ചികിത്സയിലുള്ള പോർക്കുളം സ്വദേശി സെൽവൻ,രമ്യ ദമ്പതികളുടെ മകൻ ആരവ് യാത്രയായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഇന്നലെ മുതൽ ആരോഗ്യനില വഷളായിരുന്നു. ആരവിന്റെ ചികിത്സയ്ക്കായി സഹായവും പ്രാർത്ഥനയുമായി ഒരു നാടുമുഴുവൻ ഒന്നിച്ചിരുന്നു. പ്രാർത്ഥനകൾ വിഫലമാക്കിയാണ് ആരവ് കളിച്ചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായത്.