ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവെച്ചു



തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. വടകരയിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടർന്നാണ് രാജി.പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജി സമർപ്പിച്ച ശേഷം ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു . പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എംഎൽഎ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎൽഎ ആയതിലും ചാരിതാർത്ഥ്യമുണ്ട്. നിയമസഭ മിസ് ചെയ്യുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു .

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال