വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും



കല്‍പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കല്‍പറ്റ പുതിയ സ്റ്റാന്‍ഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പത്ത് മണിയോടെയാണ് അദ്ദേഹം എടവണ്ണയില്‍ എത്തുക.


വയനാട്ടിലും റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 17നാണ് രാജി സമര്‍പ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദര്‍ശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിര്‍ത്തുന്നതെന്ന് രാഹുല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال