കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലും റോഡുകളിലും സ്ഥാപിച്ച ടെലിഫോൺ, ഇന്റർനെറ്റ് കേബിളുകൾ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ

 


കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലും റോഡുകളിലും സ്ഥാപിച്ച ടെലിഫോൺ, ഇന്റർനെറ്റ് കേബിളുകൾ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന്  മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും കോർപ്പറേഷൻ സെക്രട്ടറിയും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കോഴിക്കോട് നഗരത്തിലെയും മറ്റ് പ്രദേശങ്ങളിലെയും നടപ്പാതകളിലും റോഡരികിലും പൊതുസ്ഥലങ്ങളിലും തൂങ്ങികിടക്കുന്നതും ചിതറികിടക്കുന്നതുമായ കേബിളുകൾ അടിയന്തരമായി ക്രമീകരിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال