ന്യൂഡൽഹി: സിജെപി വക്താവ് സൗരവ് ദാസിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് മഹാരാഷ്ട്ര പൊലീസ്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. സൗരവ് ദാസിൻ്റെ പാസ്പോര്ട്ടില് പൊരുത്തക്കേടുണ്ടെന്നും ഇത് പൗരത്വത്തെ ബാധിച്ചേക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
