തിരുവനന്തപുരം: വി എച്ച് ഗ്ലോബലില്‍ നിന്നും വൈദ്യുതി വാങ്ങിയതില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. വിച്ച് ഗ്ലോബല്‍ വൈദ്യുതി വാങ്ങിയതിലെ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വി എച്ച് ഗ്ലോബലില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി 11 രൂപ നിരക്കില്‍ വാങ്ങിയിട്ടുണ്ട്. ഇതിന് റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിട്ടില്ലെന്നും ഗുരുതരമായ അഴിമതി ശ്രമം നടന്നുവെന്നുമാണ് ആരോപണം. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ റിസര്‍ച്ച് വിങ് കണ്‍വീനര്‍ ഡോ. എംജി സുരേഷ് കുമാറാണ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നത്.
വി എച്ച് ഗ്ലോബലില്‍ നിന്നും വൈദ്യുതി വാങ്ങിയതില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം
byArjun.c.s
-
0
