പാലക്കാട്- ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ ഭാരമുള്ള വസ്തുക്കള്‍ വച്ച് ട്രെയിന്‍ അപായ ശ്രമം

 


പാലക്കാട്: പാലക്കാട്- ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ ഭാരമുള്ള വസ്തുക്കള്‍ വച്ച് ട്രെയിന്‍ അപായ ശ്രമം. ഒറ്റപ്പാലം - ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് ഇത്തരത്തില്‍ ഭാരം ഉള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്. മാന്നനൂര്‍, കാരക്കാട് എ-കാബിന്‍ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും ഇത്തരത്തില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം.

കോണ്‍ക്രീറ്റ് സ്ലാബും, റെയില്‍ കഷ്ണവും, ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും കണ്ടെത്തിയ സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ബീഹാര്‍ സ്വദേശിയായ ഷുക്‌ലാല്‍ മറിയയാണ് പിടിയിലായത്. ആര്‍പിഎഫ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال