മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം


കാസർകോട്: മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്. നടക്കാവിൽ യൂത്ത് കോൺ​ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കാണ് മന്ത്രി എത്തിയത്. എന്നാൽ നേരത്തെ തന്നെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. കൂടാതെ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. ഇരുവരും തമ്മിൽ പോർവിളികളുമായി നിൽക്കുന്നതിനിടയിലേക്കാണ് മന്ത്രിയുടെ വാഹനം എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിക്കുന്ന പ്രവർത്തകരെ മുഴുവൻ മാറ്റിക്കൊണ്ട് മന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുകയായിരുന്നു പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് മാറ്റിയത്. 

അതേസമയം, ജനീഷിന്റെ ഓദ്യോ​ഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. ഫ്ലാഗ് പോസ്റ്റ്‌ ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്ഐആറിൽ പറയുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال