തേനി ജയില്‍ച്ചാട്ടം: പ്രിസണ്‍ ഗാര്‍ഡുമാരായ ഉദ്യോഗസ്ഥര്‍ക്ക് വെടിവെയ്ക്കാനുള്ള അധികാരം നല്‍കി



ചെന്നൈ: തേനി ജയില്‍ച്ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് ജയിലുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി തമിഴ്‌നാട് പൊലീസ്. ജില്ലാ ജയിലുകളിലെ എല്ലാ വാച്ച്ടവറുകളില്‍ ഡ്യൂട്ടിയിലുള്ള പ്രിസണ്‍ ഗാര്‍ഡുമാരായ ഉദ്യോഗസ്ഥര്‍ക്ക് വെടിവെയ്ക്കാനുള്ള അധികാരം നല്‍കിയതായി ജയില്‍ ഡിജിപി സന്ദീപ് റായ് റാത്തോര്‍ അറിയിച്ചു. ആക്രമണങ്ങള്‍ നേരിടാനും ജയിച്ചാട്ടങ്ങള്‍ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥരെ കീഴ്‌പ്പെടുത്തിയ ശേഷമായിരുന്നു തേനി ജയിലില്‍ നിന്നും 17 വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. നാല് ഉദ്യോഗസ്ഥര്‍ക്കാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال