തിരുവനന്തപുരം: നാട്ടികയിലെ ടോള് പിരിവിനെതിരെ നടത്തിയ എല്ഡിഎഫ് പ്രതിഷേധത്തില് പൊലീസ് ലാത്തി ചാര്ജ് നടത്തിയതിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പൊലീസ് സ്വന്തം മാനുവല് നടപ്പിലാക്കുന്നുവെന്ന് പ്രതികരിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. ലാത്തിച്ചാര്ജ് നടത്തിയ പൊലീനെതിരെ അടിയന്തര നടപടി വേണം. പൊലീസ് ആരുടെയും തലയ്ക്കടിക്കില്ലെന്ന് സഭയില് ആഭ്യന്തര മന്ത്രി ഉറപ്പുനല്കിയിരുന്നു. ആഭ്യന്തരവകുപ്പ് മന്ത്രിയുടെ വാക്കുകളെ പോലും പൊലീസ് നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം വിമര്ശിച്ചു. പൊലീസിന്റെ കടിഞ്ഞാണ് ആരുടെ കയ്യിലാണെന്നും പിണറായി വിജയന് ചോദിച്ചു. നാട്ടികയിലെ പൊലീസ് മര്ദനത്തിന്റെ ദൃശ്യങ്ങള് ഫേസ്ബുക്കില് പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
നാട്ടികയിലെ ടോള് പിരിവ് : എല്ഡിഎഫ് പ്രതിഷേധത്തില് പൊലീസ് ലാത്തി ചാര്ജ് നടത്തിയതിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ്
byArjun.c.s
-
0