എസ് എം എ രോഗത്തിന് പരീക്ഷണ മരുന്ന്: ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി പിണറായി വിജയൻ

 


തിരുവനന്തപുരം: എസ് എം എ രോഗത്തിന് പരീക്ഷണ മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ ആരോഗ്യ വകുപ്പ്, പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകുന്നത് നിസ്സാരമായി കാണാൻ ആകില്ലന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും അദേഹം വിമർശിച്ചു. സർക്കാർ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ചുപോലും ചൂതാട്ടത്തിന് മുതിരുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ വ്യക്തികൾക്കെതിരെ കർക്കശമായ നടപടി കൈക്കൊള്ളണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال