സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റിയിൽ ആത്മവിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്




തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റിയിൽ ആത്മവിമര്‍ശനവുമായി സിപിഎം. പ്രവര്‍ത്തന റിപ്പോര്‍ട്ട് ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ അണികളെ സത്യം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ പറയുന്നത്. കെ കെ ശൈലജയെ പേരാവൂരില്‍ നിര്‍ത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു. ഈ പ്രചാരണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജില്ലയിൽ മുസ്ലീം വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതും തിരിച്ചടിയായി. പയ്യന്നൂരില്‍ ഏരിയാ കമ്മറ്റിയുടെ വീഴ്ചയും തോല്‍വിക്ക് കാരണമായി എന്ന് റിപ്പോർട്ടിൽ പറയുന്നു.

മട്ടന്നൂരില്‍ വോട്ട് കുറഞ്ഞതും ഏരിയാ കമ്മറ്റിയുടെ പിടിപ്പുകേടുകൊണ്ടെന്നാണ് വിമര്‍ശനം. ഗ്രൂപ്പ് ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും അതിരൂക്ഷ വിമർശനം നേരിട്ടു. അതേസമയം, തിരിച്ചടികളുടെ കാരണം ഏരിയാ കമ്മറ്റികളുടെ തലയിലിടുന്നത് ശരിയല്ലെന്ന് പ്രതിനിധികള്‍ വിമർശിച്ചു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം സിപിഎം സംസ്ഥാന സമിതിയോഗം 22, 23 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. തെറ്റുതിരുത്തൽ നടപടികളുടെ വിശദമായ വിലയിരുത്തൽ യോഗത്തിലുണ്ടാകും. മാസപ്പടി കേസിലെ ഇഡി നോട്ടീസ് അടക്കമുള്ള സാഹചര്യങ്ങളും സിപിഎമ്മിന് മുന്നിലുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال