ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം




ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദില്ലിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും. പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം, സിജെപി നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് ദില്ലി പൊലീസ്.

കർശന ജാമ്യ വ്യവസ്ഥയിൽ ജയിൽ മോചിതരായ സിജെപി നേതാക്കൾ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഏഴുദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുന്നോട്ടുവെച്ചത് കർശന ഉപാധികൾ ആയിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തർ മന്തിറിൽ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കൾ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും ഇരുവരും ഉറപ്പ് നൽകി. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال