മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായിരിക്കെ പുതിയ നിർദ്ദേശവുമായി ദില്ലി പൊലീസ്. പുതിയ സ്ഥലമടക്കം ദില്ലി പൊലീസ് നിർദ്ദേശിച്ചിരിക്കുകയാണ്. രാംലീല, ബുറാഡി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹി സിബിഡി ഗ്രൗണ്ട് എന്നീ മൂന്ന് സ്ഥലങ്ങളിലാണ് പ്രതിഷേധം നടത്തേണ്ടതെന്നാണ് പൊലീസിന്റെ വിചിത്ര ഉത്തരവ്.
പ്രതിഷേധിക്കാനുള്ള സ്ഥലമെന്ന നിലയിൽ നിന്ന് ജന്തർ മന്തർ ഡീ നോട്ടിഫൈ ചെയ്തിരിക്കുകയാണ്. ഇടത് – സിജെപി പ്രതിഷേധം അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിഗൂഢ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്.