മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കും


തിരുവനന്തപുരം :2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കും. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി അബ്ദു റഹ്മാൻ, അബ്ദു റഹ്മാന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ ഫുട്ബോൾ താരം ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. നിലവിലുള്ള എഫ് ഐ ആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) വിലയിരുത്തൽ. കേസിലെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്റോ അഗസ്റ്റിനെതിരെ ചുമത്തുന്നത്. അതേസമയം സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജി സി ഡി എ (GCDA) എന്നീ സ്ഥാപനങ്ങൾക്കെതിരായ കുറ്റപത്രം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. നിലവിൽ കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തത വരാനുണ്ട്. ഇതിനായുള്ള നിയമോപദേശം തേടിയ ശേഷമായിരിക്കും എസ് ഐ ടി അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുക.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال