തിരുവനന്തപുരം: കോവളത്ത് സ്പായില്‍ 16 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ച് പൊലീസ്. കണ്‍ട്രോള്‍ റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ അന്വേഷണ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഗുഡുവാഞ്ചേരി പോലീസ് തിരുവനന്തപുരത്ത് എത്തി. പൊലീസ് നാളെ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. സി ഡബ്ല്യു സിയുടെ അനുമതിക്ക് തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കി.
