ഭിന്നശേഷിക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ചു: പ്രതി പിടിയിൽ


വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ പിടിയിലായത്. ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു.

പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال