ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു: പരാതിയിൽ ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു


കൊല്ലം: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെ കൊട്ടിയം പൊലീസ് കേസെടുത്തു. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. ദമ്പതികൾ ലണ്ടനിൽ ജോലിക്കായി താമസിച്ചു വരികമായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് പരാതി നൽകിയതെന്നാണ് യുവതിയുടെ മൊഴി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال