കുന്നംകുളം നഗരസഭയിൽഹരിതകർമസേനയ്ക്ക് ഇനി പുതിയ വാഹനം; അജൈവ മാലിന്യശേഖരണം കൂടുതൽ ഊർജിതമാകും


കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കുന്നംകുളം നഗരസഭയിൽ ഹരിതകർമസേനയുടെ അജൈവ മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ വാഹനങ്ങൾ എത്തി. 1.5 ടൺ ശേഷിയുള്ള കണ്ടെയ്നർ ബോഡി കവേർഡ് വിഭാഗത്തിൽപ്പെട്ട രണ്ട് പിക്കപ്പ് വാഹനങ്ങളാണ് നഗരസഭ സ്വന്തമാക്കിയത്. 21 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ വാങ്ങിയത്.
ഹരിതകര്‍മ്മ സേനക്കുളള പുതിയ വാഹനങ്ങളുടെ താക്കോൽ കൈമാറ്റച്ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ  സൗമ്യ അനിലൻ നിർവഹിച്ചു. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുന്നംകുളത്തെ എത്തിക്കുന്നതിൽ ഹരിതകർമസേനയുടെ പങ്ക് വലുതാണെന്നും, പുതിയ വാഹനങ്ങൾ എത്തിയതോടെ നഗരസഭാ പരിധിയിലെ മാലിന്യശേഖരണവും സംസ്‌കരണവും കൂടുതൽ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ  പി.ജി ജയപ്രകാശ്, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ജോണ്‍, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു, മറ്റ് കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ഹരിതകർമസേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال