കടവല്ലൂർ: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കടവല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ഈ പ്രതിഷേധ പരിപാടി കർഷക സംഘം കുന്നംകുളം ഏരിയാ സെക്രട്ടറി കെ.ബി. ജയൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് നെബീസ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. എൽ.സി. സെക്രട്ടറി കെ.ഇ. സുധീർ ,
കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എ.പി. ബിന്ദു, ഗ്രാമപഞ്ചായത്തംഗം ശാന്തകുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു
Tags
Thrissur
