സ്കൂൾ വിദ്യാർഥികളുമായി പോയ ടെമ്പോ ട്രാവലർ കനാലിലേക്ക് മറിഞ്ഞു. നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലാണ് സംഭവം. അപകടത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. വാഹനത്തിന്റെ ടയർ ചെളിയിൽ പുതഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ കനാലിലേക്ക് മറിയുകയായിരുന്നു.
ന്യൂ ജ്യോതി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ആറ് പേരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് വിദ്യാർഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.