നീറ്റിലും നെറ്റിലും പിഴവുകൾ: പ്രതിരോധത്തിലായി എൻ ടി എ


നീറ്റ് യുജി പരീക്ഷയിലും യു ജി സി നെറ്റ് പരീക്ഷയിലും പിഴവുകൾ ഉണ്ട് എന്ന പരാതി ഉയർന്നതോടെ വീണ്ടും പ്രതിരോധത്തിലായി എൻ ടി എ. കഴിഞ്ഞ ദിവസം നടന്ന നെറ്റ് യു ജി സി പരീക്ഷയിൽ വലിയ വീഴ്ചയാണ് എൻ ഡി എയ്ക്ക് സംഭവിച്ചത് ഇംഗ്ലീഷ് പേപ്പററിൽ നിരവധി ചോദ്യങ്ങളാണ് മുൻവർഷത്തെ പേപ്പറുകളിൽ നിന്ന് ആവർത്തിച്ചത്.

സോഷ്യോളജി പേപ്പറിൽ ഉണ്ടായ അക്ഷരത്തെറ്റ് വിദ്യാർഥികളുടെ സമയം നഷ്ടമാക്കി എന്ന് പരാതി ഉയർത്തിയിരുന്നു. അതേസമയം വിദ്യാർഥികളിൽ നിന്നു പരാതി ലഭിച്ചിട്ടില്ല എന്നായിരുന്നു എൻ ടി എ യുടെ പ്രതികരണം. നീറ്റ് പുനഃ പരീക്ഷയിലും പിഴവുകൾ കണ്ടെത്തി.

ഫിസിക്സ് ചോദ്യപേപ്പറിൽ ഒരു ചോദ്യത്തിന് ശരിയുത്തരം ഉണ്ടായിരുന്നില്ല. ബോണസ് മാർക്ക് നൽകി വിഷയം ഒതുക്കി തീർക്കാനാണ് എൻ ടി എ ശ്രമിക്കുന്നത് എങ്കിലും തുടർച്ചാ യി പിഴവുക്കൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال