കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി. മകൾക്ക് ദാരുണാന്ത്യം. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരിച്ച ചിത്രലേഖ മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ്. ബന്ധുക്കളും അയൽക്കാരും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.