ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ നർകോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ ആണ് മരിച്ചത്. 52 വയസായിരുന്നു. ഗുരുവായൂർ കിഴക്കേനടയിലെ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്.
ശാന്തകുമാർ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് മുതൽ കാണാതായെന്നു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് സൂചന.