പാലക്കാട് വീണ്ടും എച് വൺ എൻ വൺ ബാധിച്ച് മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എൻ1 ബാധിച്ചാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
പകർച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എൻ1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്. പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേർ മരിച്ചിരുന്നു.