കാസർകോട്: കാസർകോട് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ റേസിംഗ് നടത്തി കാറുകൾ. സ്‌കൂൾ വിട്ട് കുട്ടികൾ മടങ്ങുന്ന സമയത്തായിരുന്നു റേസിങ്. CR7 സ്‌റ്റിക്കറുകൾ അടക്കം പതിപ്പിച്ച ആറ് കാറുകൾ ബേക്കൽ പൊലീസ് പിടിച്ചെടുത്തു. പൊലീസിന് നേരെയും ആക്രമണമുണ്ടായി. റേസിംഗ് നിർത്താൻ ആവശ്യപ്പെട്ട പ്രൊബേഷൻ എസ്ഐയെ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. എസ്ഐ പ്രിൻസ് ജോൺ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂള്‍ ഗ്രൗണ്ടില്‍ സ്‌റ്റിക്കറുകൾ പതിച്ച കാറുകളുടെ റേസിങ് : നിര്‍ത്താനാവശ്യപ്പെട്ട എസ്ഐയെ പരിക്കേല്‍പ്പിച്ചു
byArjun.c.s
-
0