നഴ്സുമാര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ്; തൃശൂര്‍ ജില്ലയില്‍ നഴ്സുമാര്‍ സൂചനാ പണിമുടക്ക് നടത്തും


തൃശൂര്‍: തൃശൂര്‍ യുഎന്‍എയുടെ ലേബർ ഓഫീസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നാളെ യുഎന്‍എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ സൂചന പണിമുടക്ക്. സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തൂവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നഴ്സുമാർ ഇന്ന് കരിദിനവും ആചരിക്കും. തൃശ്ശൂരിലെ അമല ജൂബിലി ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ ഇന്നലെ നഴ്സുമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ലേബർ ഓഫീസറുമായി യുഎന്‍എ നടത്താനിരുന്ന ചർച്ചയും മാറ്റിവെച്ചിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال