കുന്നംകുളം: ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വൻ അപകടം. ഡ്രൈവർ അത്ഭുതകരമായി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പോർക്കുളം പഞ്ചായത്തിലെ പൊന്നം കള്ളുഷാപ്പിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
പൊന്നം സെന്ററിൽ വ്യാപാരം നടത്തുന്ന ഉപ്പുങ്ങൽ സ്വദേശി ഗണേശനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ കുന്നംകുളത്തേക്ക് പച്ചക്കറി എടുക്കുന്നതിനായി പെട്ടി ഓട്ടോയിൽ പോകുന്നതിനിടെ, സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന തെങ്ങ് ഓട്ടോയ്ക്ക് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.
തെങ്ങ് വീണ് ഓട്ടോറിക്ഷയ്ക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഓട്ടോ ഓടിച്ചിരുന്ന ഗണേശൻ അത്ഭുതകരമായാണ് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. അപകടത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും വിട്ടയച്ചിട്ടു
