കരിവന്നൂർ കേസ്: എ.സി മൊയ്‌ദീൻ എം.എൽ.എ രാജി വെക്കണം; ബി.ഡി.ജെ.എസ് നോർത്ത് ജില്ലാ കമ്മിറ്റി

 


കുന്നംകുളം: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിച്ചേർക്കപ്പെട്ട കുന്നംകുളം എം.എൽ.എ എ.സി. മൊയ്‌ദീൻ അടിയന്തരമായി രാജിവെക്കണമെന്ന് ബി.ഡി.ജെ.എസ് നോർത്ത് ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പൊതുരംഗത്തെ ധാർമികത കാത്തുസൂക്ഷിക്കാൻ എ.സി മൊയ്‌ദീന്റെ രാജി അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

​തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എൽ.ഡി.എഫിന് വോട്ട് ചെയ്താൽ കുന്നംകുളത്ത് ജനങ്ങൾക്ക് വീണ്ടും പോളിംഗ് ബൂത്തിലേക്ക് പോകേണ്ടി വരുമെന്ന് ബി.ഡി.ജെ.എസ് ജനങ്ങൾക്ക് മുന്നിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാണ്ട് ആ ഒരു സാഹചര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി.

​ബി.ഡി.ജെ.എസ് നോർത്ത് ജില്ലാ പ്രസിഡന്റ്‌ കെ.ആർ. രജിൽ യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ സി.ബി. ശ്രീഹരി, ശശികുമാർ മങ്ങാടൻ, സുനിൽകുമാർ, ഇ.കെ. ബാബു, ധർമപാലൻ, കെ.ബി. ദിനേശൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال