തൃശൂര്‍: വാടാനപ്പള്ളിയിൽ കെ. സി വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ്വച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി. വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഹമ്മദ് വിശദീകരിക്കുന്ന ശബ്ദ സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു.
തനിക്ക് വിരോധമുള്ള കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്നും, കാമറ ഉള്ള കാര്യം അറിയാതെവച്ചതാണെന്നും അദ്ദഹം പറഞ്ഞു. അതേസമയം, ഫ്ലക്സ്വച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.