പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ലെ ഇ​ഡി റെ​യ്ഡി​നു പി​ന്നി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബി​നീ​ഷ് കോ​ടി​യേ​രി​


തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ലെ ഇ​ഡി റെ​യ്ഡി​നു പി​ന്നി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​റ്റേ​ന്നു ത​ന്നെ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ന്നു​വെ​ന്നാ​ണ് ബി​നീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

‘ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ശ്രീ ​വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു, ഇ​ന്ന് സ​ഖാ​വ് പി​ണ​റാ​യി​യു​ടെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്’ എ​ന്നാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ പോ​സ്റ്റ്. അ​തേ​സ​മ​യം, പോ​സ്റ്റി​നു താ​ഴെ സ​മ്മി​ശ്ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ലും തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വാ​ട​ക വീ​ട്ടി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ, മ​രു​മ​ക​നും ബേ​പ്പൂ​ർ എം​എ​ൽ​എ​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ വ​സ​തി​യി​ലും സി​എം​ആ​ർ​എ​ൽ ഓ​ഫി​സി​ലും ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال