മാനസിക പീഡനവും ഗൂഢാലോചനയും ഉൾപ്പെടെ ആരോപണങ്ങൾ, കേസ് നൽകി അമ്മ ഓഫീസ് സ്റ്റാഫ് അതുല്യ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകിയത്. നീന കുറുപ്പ്, കുക്കു പരമേശ്വരൻ,ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ പരാതി
നൽകിയത്.
താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെയാണ് പരാതിയുമായി ഓഫീസ് ജീവനക്കാരി അതുല്യ ആദ്യം രംഗത്ത് വന്നത്. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി പിരിച്ചുവിട്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി ശിവപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. ജോലി സ്ഥലത്ത് മാനസിക പീഡനം നടന്നെന്ന് യുവതി പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിക്ക് പിന്നാലെ എറണാകുളം നോർത്ത് പൊലീസ് ഓഫീസ് മാനേജറുടെ മൊഴി രേഖപ്പെടുത്തി. മോശം പ്രകടനത്തെ തുടർന്നാണ് പെൺകുട്ടിയെ പിരിച്ചു വിട്ടതെന്ന് അമ്മ നേതൃത്വം അറിയിച്ചു. മറ്റെല്ലാ ആരോപണങ്ങളും കള്ളമെന്ന് അമ്മ ജനറൽ സെക്രട്ടറി പ്രതികരിച്ചു.