വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഒരു തല കണ്ടെത്തി


തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഒരു തല കണ്ടെത്തി. വെടിക്കെട്ടപകടം നടന്ന സ്ഥലത്തിൽ നിന്ന് മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് പുരുഷന്റെ തല കണ്ടെത്തിയത്.കഡാവർ നായയെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തല ലഭിച്ചത്. മൃതദേഹവശിഷ്ടം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടു പോയി.

തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാ​ഗമായി പടക്കം നിർമ്മിക്കുന്നതിനിടെയാണ് മുണ്ടത്തിക്കോട് ഉള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. പതിനാല് പേരാണ് ഇതിനോടകം ദുരന്തത്തിൽ മരിച്ചിരിക്കുന്നത്. നിരവധി ശരീര ഭാ​ഗങ്ങളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ആശുപത്രിയിൽ കഴിയുന്നവരിൽ പലരുടേയും നില ​ഗുരുതരമായിത്തന്നെ തുടരുകയാണ്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാ​ടം ഒഴിവാക്കി പൂരം നടത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിൽ തീരുമാനം ആയി. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനമെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال