വ​ട​ക​ര​യി​ലെ 25 കാ​ര​ന്‍റെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലും ലോ​ണ്‍ ആപ്പെന്ന് സംശയം


കോ​ഴി​ക്കോ​ട്: ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. വ​ട​ക​ര ആ​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ ആ​ണ് കാ​ണാ​താ​യ​ത്.

വി​ഷ്ണു​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലും ലോ​ണ്‍ ആ​പ്പ് മാ​ഫി​യ​യു​ടെ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണം. ഇ​തി​ന്‍റെ തെ​ളി​വു​ക​ളും കു​ടും​ബം പോ​ലീ​സി​ന് കൈ​മാ​റി. വി​ഷ്ണു​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം.

10,000 രൂ​പ​യാ​ണ് ലോ​ൺ ആ​പ്പ് വ​ഴി വി​ഷ്ണു വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള​ട​ക്കം കാ​ണി​ച്ച് ലോ​ൺ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

യു​വാ​വി​നെ കാ​ണാ​താ​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. ബാ​ങ്കി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ യു​വാ​വ് പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. കാ​സ​ർ​ഗോ​ഡ് ആ​ണ് വി​ഷ്ണു​വി​ന്‍റെ അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​ൻ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال