ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 20 മു​ത​ൽ തു​റ​ക്കും


ആ​ല​പ്പു​ഴ: ഏ​പ്രി​ൽ 20 മു​ത​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ ഉ​ത്ത​ര​വാ​യി. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഷ​ട്ട​റു​ക​ൾ ക്ര​മീ​ക​രി​ക്കു​മ്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നോ​പാ​ധി​ക​ളാ​യ വ​ള്ളം, വ​ല മു​ത​ലാ​യ​വ​യെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​കൂ​ർ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ബ​ണ്ട് തു​റ​ക്കു​മ്പോ​ൾ കാ​യ​ലി​ൽ​നി​ന്നു​ള്ള വെ​ള്ളം കൊ​യ്ത്ത് പൂ​ർ​ത്തി​യാ​കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​യ​റു​ന്നി​ല്ലെ​ന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തു സം​ബ​ന്ധി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال