പശ്ചിമേഷ്യൻ സംഘർഷം: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് തിരിച്ചടി; കൊച്ചിയിൽ നിന്ന് 31 വിമാനങ്ങൾ റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താറുമാറായി. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ ആണ് റദ്ദാക്കിയത്. നിലവിൽ 13 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.അതേസമയം, ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

ഇന്ന് 11 വിമാനങ്ങൾ മാത്രമാണ് കൊച്ചിയിലേക്ക് സർവീസ് നടത്തുക. ഇതുവരെ അഞ്ച് വിമാനങ്ങൾ കൊച്ചിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്.ഇതിനിടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകളും റദ്ദാക്കി. കരിപ്പൂരിലേക്കുള്ള 15 സർവീസുകളും, കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 15 സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ 24 അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് നടത്തുക. 

അതിൽ കരിപ്പൂരിലേക്ക് 12 സർവീസുകളും, കരിപ്പൂരിൽ നിന്ന് 12 സർവീസുകളും ആയിരിക്കും. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ഷാർജ, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ സർവീസുകൾ ഉണ്ടാവുക.പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال