മലപ്പുറം: അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്. നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ തോട്ടപൊയിലെ അങ്കണവാടിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.
അങ്കണവാടി ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എമർജൻസി റെസ്ക്യൂഫോഴ്സ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി, വനപാലകർക്ക് കൈമാറി.
