കൊടകര: റോഡരികിലൂടെ നടന്നുവരികയായിരുന്ന വയോധികയുടെ മൂന്നേകാൽ പവന്റെ സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ കവർന്നു.
കൊടകര നെയ്യൻവീട്ടിൽ ദേവസിയുടെ ഭാര്യ അൽഫോണ്‍സയുടെ കഴുത്തിൽനിന്നാണു മോഷ്ടാക്കൾ മാല കവർന്നത്. കഴിഞ്ഞദിവസം കൊടകര പെൻഷൻഭവനു സമീപത്തുവച്ചായിരുന്നു സംഭവം.
ബൈക്കിൽ പിന്നിലിരുന്നയാളാണു മാല പൊട്ടിച്ചെടുത്തത്. അൽഫോണ്‍സ കരഞ്ഞ് ബഹളംവച്ചെങ്കിലും ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. മോഷ്ടാക്കാൾ ഹെൽമറ്റ് വച്ചിരുന്നതിനാൽ മുഖം കാണാനായില്ലെന്ന് അൽഫോണ്‍സ കൊടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.