കണ്ണൂര്‍: കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്.കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും, പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്നും പൊലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി.അതേസമയം, കെഎസ്‍യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായി മാത്രമാണെന്നും മൊഴിയുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പൊലീസുകാരുടെ നിര്‍ണായക മൊഴി പുറത്ത്
bynewsfact web desk
-
0