തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയിൽ

തിരുവനന്തപുരം: തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍ കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനില്‍ കുമാറിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനില്‍കുമാര്‍ റെഡ്‌ക്രോസ് സൊസൈറ്റി കൃശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്. തൃശൂര്‍ ജില്ലയില്‍ ബി ജെ പിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനില്‍ കുമാര്‍ പറഞ്ഞു.ബി ജെ പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ അനില്‍ കുമാറിനെ അഭിനന്ദിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال