കൊല്ലം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു. ബിനുവിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് അഞ്ച് പേർക്കായി കൈമാറുന്നത്. മാർച്ച് 10-ന് ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബിനുവിന് മാർച്ച് 13-നാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.ബിനുവിന്റെ ഹൃദയം നാളെ രാവിലെ റോഡ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ശസ്ത്രക്രിയ നടത്തും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കിംസ് ആശുപത്രിയിലേക്കുമാണ് കൊണ്ടുപോകുന്നത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ബിനുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും; അഞ്ച് പേർക്ക് പുതുജീവൻ!
bynewsfact web desk
-
0